digital marketing strategies seo

ഗൂഗിൾ ബിസിനസ് പ്രൊഫൈൽ (GBP) സാധ്യതകളും, ഫോൺ നമ്പർ വെരിഫിക്കേഷൻ എങ്ങനെ ചെയ്യാം എന്നും നോക്കാം

Perplexity CEO Aravind Srinivas says “YouTube and Google Maps are the hardest to beat. Maybe even impossible. The rest are hard but doable.”
Google Business Profile Successful Profile highlighting Call & Whatsapp verification
Google Business Profile verification process - Reasons for number verification delay

നമ്മൾ ഒരു Mobile Number Add ചെയ്യാൻ ശ്രമിക്കുമ്പോൾ അത് പലപ്പോഴും ആദ്യത്തെ പ്രാവശ്യം ബിസിനസ് പ്രൊഫൈൽ പേജിൽ അപ്ഡേറ്റ് ചെയ്യണമെന്നില്ല പകരം അത് “Verification Pending” സ്റ്റാറ്റസിൽ ആയിരിക്കും ഉണ്ടാവുക. എങ്ങനെയാണ് ഒരു വെരിഫിക്കേഷൻ കംപ്ലീറ്റ് ചെയ്യാൻ പറ്റുക എന്നുള്ളത് നോക്കാം. മൂന്ന് Status Stage കളാണ് നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയുക.

Google Business Profile Phone number and chat not verified

ഒന്നാമത്തേത്, ആദ്യത്തെ 10 മിനിറ്റിനുള്ളിൽ വെരിഫിക്കേഷൻ കമ്പ്ലീറ്റ് ചെയ്യും എന്ന് കാണാൻ കഴിയും, അതിനുശേഷം 10 മിനിറ്റിനുള്ളിൽ നിങ്ങളുടെ ഫോൺ നമ്പർ Approve ആവുന്നില്ല എന്നുണ്ടെങ്കിൽ, അടുത്തതായി കാണിക്കുന്നത് “Verification Complete in 3 Days”എന്ന സ്റ്റാറ്റസ് ആയിരിക്കും.

മൂന്നു ദിവസങ്ങൾ കഴിയുമ്പോഴും നിങ്ങളുടെ നമ്പർ
വെരിഫിക്കേഷൻ പൂർത്തിയാകുന്നില്ല എന്നുണ്ടെങ്കിൽ, പിന്നീട് കാണിക്കുന്നത് Verification may take 30 ദിവസം വരെ എടുക്കാം എന്ന് പറയുന്ന ഒരു സ്റ്റാറ്റസ് ആയിരിക്കും. 30 ദിവസങ്ങൾ കഴിഞ്ഞാലും നിങ്ങളുടെ നമ്പർ ഗൂഗിൾ പ്രൊഫൈലിൽ വെരിഫൈ ചെയ്യണം എന്ന് നിർബന്ധമില്ല. അങ്ങനെ വരുമ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങളാണ് താഴേക്ക് കാണാൻ പോകുന്നത്.

Google Business Profile "learn more" button

ഇവിടെ നിങ്ങൾക്ക് “Learn More”  എന്നു പറയുന്ന ഒരു ബട്ടൺ കാണാൻ കഴിയും, അതിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ, നിങ്ങൾ ഗൂഗിളിന്റെ ഒരു ഗൈഡ് ലൈൻ പേജിലേക്ക് പോകുന്നുണ്ടാവും. അവിടെ നിങ്ങൾക്ക് “Check Your Edit Status” ബട്ടൺ കാണാം.

Google Business Profile check your edit status screen

നിങ്ങൾക്ക് വേണമെങ്കിൽ അത് ക്ലിക്ക് ചെയ്ത് നിങ്ങളുടെ “Edit Status” എന്താണ് എന്നുള്ളതിനെ കുറിച്ച് കാണാൻ കഴിയും, അതിൽ ക്ലിക്ക് ചെയ്ത് മുന്നിലേക്ക് പോകുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ “Rejected” സ്റ്റാറ്റസ് ആണ് കാണാൻ കഴിയുന്നത്. “Submit an appeal” എന്നൊരു ലിങ്ക് കാണാൻ കഴിയും.

Google Business Profile submit an appeal process

അപ്പീൽ പേജിലേക്ക് മുന്നിലേക്ക് പോകുന്നതിനു മുമ്പ് നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പറയാം. നിങ്ങളുടെ ബിസിനസിന് GST, അല്ലെങ്കിൽ ബിസിനസ് രജിസ്ട്രേഷൻ ലൈസൻസ്, ഏതു തരത്തിലുള്ള ലൈസൻസ് ഉണ്ടെങ്കിൽ അവയെല്ലാം കരുതുന്നത് നല്ലതായിരിക്കും. അതുപോലെ നിങ്ങളുടെ ഇലക്ട്രിസിറ്റി, ടെലഫോൺ, പോസ്റ്റ്പെയ്ഡ് മൊബൈൽ ബില്ല് അല്ലെങ്കിൽ ഗ്യാസ്,
വാട്ടർ ബില്ല് അങ്ങനെ ഏതെങ്കിലും ബില്ലുകളിൽ നിങ്ങളുടെ സ്ഥാപനത്തിന്റെ പേരും മൊബൈൽ നമ്പറും തമ്മിൽ മാച്ച് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അത്  ഉപയോഗിക്കാവുന്നതാണ്.

Google Business Profile number verification documents required
Google Business Profile mobile number verification steps
Google Business Profile number verification process

അതെല്ലാം നിങ്ങൾ “yes” സെലക്ട് ചെയ്ത് മുന്നോട്ടുപോവുക. അതിനുശേഷം നിങ്ങളുടെ പേര് നിങ്ങളുടെ ഇമെയിൽ അഡ്രസ്സ്, ബിസിനസ് വെബ്സൈറ്റ്, അതുപോലെ നിങ്ങൾ എവിടെയാണ് നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ മാനേജ് ചെയ്യുന്നത്
എന്നുള്ളത്, Busines Profiel URL കൂടി കൊടുക്കേണ്ടതാണ്.

Google Business Profile Number Verification URL submission process

അതിനുശേഷം Add ചെയ്യേണ്ട മൊബൈൽ നമ്പർ കൊടുക്കുക. അതിനുശേഷം നിങ്ങളുടെ കയ്യിൽ GST അല്ലെങ്കിൽ ബിസിനസ് രജിസ്ട്രേഷൻ ലൈസൻസ് അല്ലെങ്കിൽ നേരത്തെ പറഞ്ഞ ബില്ലുകൾ ഏതെങ്കിലും കയ്യിലുണ്ടെങ്കിൽ അവയൊക്കെ നിങ്ങൾക്ക്
അപ്‌ലോഡ് ചെയ്യാം.

Google Business Profile documents required to upload

നിങ്ങൾ അപ്‌ലോഡ് ചെയ്ത ഏതെങ്കിലും ഡോക്യുമെന്റുകളിൽ  Business Name ഒപ്പം നിങ്ങളുടെ ഫോൺ നമ്പറും വരികയാണെന്നുണ്ടെങ്കിൽ 5 മുതൽ 7 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ അത് വെരിഫൈ ചെയ്യുകയും നമുക്കത് അപ്ഡേറ്റ് ആയി ലഭിക്കുകയും  ചെയ്യും. ചിലപ്പോഴൊക്കെ അത് വെരിഫൈ ആകും, എന്നാൽ Verify ആകാതെയും ഇരിക്കാം.

Google Business Profile verification status update

ഉദാഹരണത്തിന് നിങ്ങളുടെ കയ്യിൽ ഈ പറഞ്ഞ ഒരു
Documents ഇല്ല, അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ വരുന്ന ഒരു ഡീറ്റെയിൽസും ഇല്ലെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യമാണ് താഴെ പറയാൻ പോകുന്നത്.

നിങ്ങളുടെ ബിസിനസ്  justdial, indiamart, quick kerala, sulekha പോലുള്ള ക്ലാസിഫൈഡ് ലിസ്റ്റിംഗ് വെബ്സൈറ്റുകളിൽ ചേർക്കുക.

Sulekha Website Listing before google business profile verification
manorama quick kerala submission before google business profile update

അതോടൊപ്പം നിങ്ങൾ ഉറപ്പായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നിങ്ങളുടെ കോൺടാക്ട് നമ്പരും ബിസിനസ് ഡീറ്റെയിൽസും വളരെ വ്യക്തമായി നിങ്ങളുടെ വെബ്സൈറ്റിലും നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും എല്ലാം കൃത്യമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം.

നിങ്ങളുടെ വെബ്സൈറ്റിന്റെ ഡൊമൈൻ രജിസ്ട്രേഷൻ ഡീറ്റൈൽസിൽ നിങ്ങളുടെ പേരും, മൊബൈൽ നമ്പരും, ബിസിനസിന്റെ പേരും, Address ഉം ഉണ്ടാക്കിയെടുക്കേണ്ടതാണ്. അത് നിങ്ങളുടെ ഡൊമൈൻ നെയിം ആരാണോ register ചെയ്തിരിക്കുന്നത് അവരെ Contact ചെയ്ത്, മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം Add ചെയ്യേണ്ടതാണ്. അതിൻറെ ഒരു സ്ക്രീൻഷോട്ട് domain name registration പ്രൊവൈഡറിനോട് ആവശ്യപ്പെടാവുന്നതാണ്.

Google Business Profile number verification secret

അങ്ങനെ കിട്ടുന്ന നിങ്ങളുടെ പേരിലുള്ള ഡൊമൈൻ നെയിം രജിസ്ട്രേഷൻ ഡീറ്റെയിൽസും, നിങ്ങളുടെ കോൺടാക്ട് പേജിൽ മൊബൈൽ നമ്പർ  ആഡ് ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ടും കൂടി നിങ്ങൾക്ക് ഡോക്യുമെന്റ് ആയിട്ട് ഗൂഗിളിൽ വെരിഫിക്കേഷൻ അപ്പീൽ സബ്മിറ്റ് ചെയ്യുന്ന  സമയത്ത് ഉപയോഗിക്കാവുന്നതാണ്.

Google Business Profile number verification strategy
Google Business Profile mobile number verification success

About Kerala Digital Marketing Agency

Our Philosophy

Related Post